Ezekiel 13:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെയുള്ള പ്രവാചകന്മാര്‍ക്കെതിരെ ഞാന്‍ എന്‍റെ കരം ഉയര്‍ത്തും. എന്‍റെ ജനത്തിന്‍റെ ആലോചനാസഭയില്‍ അവര്‍ ഉണ്ടായിരിക്കുകയില്ല. ഇസ്രായേലിന്‍റെ വംശാവലിയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തുകയില്ല. അവര്‍ ഇസ്രായേല്‍ ദേശത്തു പ്രവേശിക്കുകയുമില്ല. അപ്പോള്‍ ഞാനാണു സര്‍വേശ്വരനായ കര്‍ത്താവെന്നു നിങ്ങള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കും എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയില്‍ അവര്‍ ഇരിക്കയില്ല; യിസ്രായേല്‍ഗൃഹത്തിന്റെ പേര്‍വഴിച്ചാര്‍ത്തില്‍ അവരെ എഴുതുകയില്ല; യിസ്രായേല്‍ദേശത്തില്‍ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വ്യാജം ദർശിക്കുകയും കള്ളപ്രശ്നം പറയുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർ ഇരിക്കുകയില്ല; യിസ്രായേൽഗൃഹത്തിന്റെ പേരുവിവരപട്ടികയിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കുകയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് നിങ്ങൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്ക് എന്‍റെ കൈ വിരോധമായിരിക്കും; എന്‍റെ ജനത്തിന്‍റെ മന്ത്രിസഭയിൽ അവര്‍ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്‍റെ പേര്‍വഴിച്ചാര്‍ത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
വ്യാജം പ്രവചിക്കുകയും വ്യര്‍ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്‍മാര്‍ക്കെതിരേ എന്‍െറ കരം ഉയരും. എന്‍െറ ജനത്തിന്‍െറ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ ജനത്തിന്‍െറ വംശാവലിയില്‍ അവരുടെ പേര്‌ എഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്ത്‌ പ്രവേശിക്കുകയുമില്ല. ഞാനാണ്‌ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.