Ezekiel 14:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിഗ്രഹാരാധന നിമിത്തം എന്നില്‍നിന്ന് അകന്നുപോയ ഇസ്രായേല്‍ജനത്തിന്‍റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അപ്രകാരം ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
യഹോവയായ ഞാന്‍ തന്നേ യിസ്രായേല്‍ഗൃഹത്തെ അവരുടെ ഹൃദയത്തില്‍ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ ഞാൻ തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തെ പിടിച്ചടക്കേണ്ടതിന്, അവന്റെ വിഗ്രഹങ്ങളുടെ ബഹുത്വത്തിനു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും അവരുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
വിഗ്രഹങ്ങള്‍ നിമിത്തം എന്നില്‍ നിന്നകന്നുപോയ ഇസ്രായേല്‍ഭവനത്തിലെ ഹൃദയങ്ങളെ പിടിച്ചെടുക്കാന്‍വേണ്ടിയാണ്‌ അത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’