Ezekiel 15:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കെതിരെ ഞാന്‍ മുഖം തിരിക്കും. അവര്‍ തീയില്‍നിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ ഞാനാണു സര്‍വേശ്വരന്‍ എന്നു നിങ്ങള്‍ അറിയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കു ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
ഞാന്‍ അവര്‍ക്കും വിരോധമായി മുഖം തിരിക്കും; അവര്‍ തീയില്‍നിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ തീക്കു ഇരയായിത്തീരും; ഞാന്‍ അവര്‍ക്കും വിരോധമായി മുഖം തിരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കും; അവര്‍ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ തീക്ക് ഇരയായിത്തീരും; ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കും. അവര്‍ തീയില്‍നിന്ന്‌ ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.