Ezekiel 16:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൗന്ദര്യം നിമിത്തം ജനതകളുടെ ഇടയില്‍ നിന്‍റെ കീര്‍ത്തി പരന്നു. കാരണം ഞാന്‍ നിന്നെ അണിയിച്ച ഭൂഷണങ്ങള്‍ നിന്നെ പൂര്‍ണസുന്ദരിയാക്കി എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂര്‍ണ്ണമായതിനാല്‍ നിന്റെ കീര്‍ത്തി ജാതികളില്‍ പരന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജനതകളുടെ ഇടയിൽ പരന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്‍റെ സൗന്ദര്യം പരിപൂര്‍ണമായതിനാൽ നിന്‍റെ കീര്‍ത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
സൗന്‌ദര്യംകൊണ്ട്‌ നീ ജനതകളുടെയിടയില്‍ പ്രശസ്‌തയായി. എന്തെന്നാല്‍ ഞാന്‍ നല്‍കിയ കാന്തി അതിന്‌ പൂര്‍ണത നല്‍കി-ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.