Ezekiel 16:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നീ നിന്‍റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്‍റെ കീര്‍ത്തി നിന്നെ അഭിസാരികയാക്കിത്തീര്‍ത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ നീ നിന്റെ സൌന്ദര്യത്തില്‍ ആശ്രയിച്ചു, നിന്റെ കീര്‍ത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്റെ കീർത്തി ഹേതുവായി പരസംഗം ചെയ്തു; വഴിപോകുന്ന എല്ലാവരോടും ഒപ്പം പരസംഗം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്‍റെ കീര്‍ത്തി ഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്‍റെമേലും നിന്‍റെ പരസംഗം ചെലവഴിച്ചു; അത് അവനുള്ളതായിരുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, നീ നിന്‍െറ സൗന്‌ദര്യത്തില്‍ മതിമറന്നു. നിന്‍െറ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു.