Ezekiel 16:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ കിടന്നുരുണ്ട കാര്യം നിന്‍റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്‍റെയും ഇടയ്‍ക്കു നീ മറന്നുകളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
Malayalam 1992 MBSI
എന്നാല്‍ നിന്റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തില്‍ കിടന്നുരുണ്ട നിന്റെ യൌവനകാലം ഔര്‍ത്തില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പ് നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നിന്‍റെ സകല മ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പേ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓര്‍ത്തില്ല.
Malayalam Bible POC-ML 2013
ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ക്കുളിച്ചു കിടന്നത് നീ നിന്‍െറ മ്ലേച്ഛതകള്‍ക്കും വ്യഭിചാരത്തിനുമിടയ്‌ക്ക് ഓര്‍മിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല.