Ezekiel 16:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ അയല്‍ക്കാരും ഭോഗാസക്തരുമായ ഈജിപ്തുകാരുമൊത്തു നീ രമിച്ചു. നീ വേശ്യാവൃത്തിയില്‍ മുഴുകി എന്നെ പ്രകോപിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
Malayalam 1992 MBSI
മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്‍ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മാംസപുഷ്ടിയുള്ള ഈജിപ്റ്റ്നിവാസികളായ നിന്റെ അയല്ക്കാരോടും നീ പരസംഗംചെയ്ത്, എന്നെ കോപിപ്പിക്കേണ്ടതിന് നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാംസപുഷ്‍ടിയുള്ള മിസ്രയീമ്യരായ നിന്‍റെ അയൽക്കാരോടും നീ പരസംഗം ചെയ്ത്, എന്നെ കോപിപ്പിക്കേണ്ടതിനു നിന്‍റെ പരസംഗം വര്‍ധിപ്പിച്ചു.
Malayalam Bible POC-ML 2013
ഭോഗാസക്‌തരും നിന്‍െറ അയല്‍ക്കാരുമായ ഈജിപ്‌തുകാരുമായി നീ വ്യഭിചരിച്ചു. വ്യഭിചാരത്തില്‍ മുഴുകി നീ എന്നെ പ്രകോപിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വലിയ ജനനേന്ദ്രിയമുള്ള നിന്റെ അയൽക്കാരായ ഈജിപ്റ്റുനിവാസികളോടും നീ വേശ്യാവൃത്തിയിലേർപ്പെട്ടു. നിന്റെ വഷളത്തംകൊണ്ട് എന്റെ കോപം നീ ജ്വലിപ്പിച്ചു.