Ezekiel 16:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേശ്യാവൃത്തിയില്‍ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മതിവാരാത്തവളാകയാൽ നീ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
Malayalam 1992 MBSI
മതിവാരത്തവളാകയാല്‍ നീ അശ്ശൂര്‍യ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ തൃപ്തി വരാത്തവളാകയാൽ അശ്ശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മതിവരാത്തവളാകയാൽ നീ അശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
Malayalam Bible POC-ML 2013
മതിവരാഞ്ഞിട്ടു നീ അസ്‌സീറിയാക്കാരോടൊത്തും വ്യഭിചരിച്ചു. നീ അവരുമായി സംഗമിച്ചിട്ടും സംതൃപ്‌തയായില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല.