Ezekiel 16:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേശ്യകള്‍ പ്രതിഫലം വാങ്ങുന്നു; എന്നാല്‍ നീ നിന്‍റെ കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുന്നു. നിന്നോടൊത്തു രമിക്കാനായി എല്ലാ ദിക്കുകളില്‍നിന്നും അവര്‍ വരുന്നതിനുവേണ്ടി നീ അവര്‍ക്കു പണം നല്‌കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
Malayalam 1992 MBSI
സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാര്‍ക്കും സമ്മാനം നലകുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കല്‍ വരുവാന്‍ അവര്‍ക്കും കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന് നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്ക് കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്‍റെ സകല ജാരന്മാര്‍ക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിനു നാലുപുറത്തു നിന്നും നിന്‍റെ അടുക്കൽ വരുവാന്‍ അവര്‍ക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
Malayalam Bible POC-ML 2013
വേശ്യകള്‍ പ്രതിഫലം സ്വീകരിക്കുന്നു. നീയാകട്ടെ കാമുകന്‍മാര്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നു. വ്യഭിചാരത്തിനായി നാനാഭാഗത്തുനിന്നും നിന്‍െറ അടുത്തെത്തിച്ചേരാന്‍ നീ അവര്‍ക്കു കൂലികൊടുക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്.