Ezekiel 16:34 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേശ്യാവൃത്തിയില്‍ മറ്റു സ്‍ത്രീകളില്‍നിന്നു നീ വിഭിന്നയാണ്; വ്യഭിചാരത്തിനുവേണ്ടി നിന്നെ ആരും ക്ഷണിക്കുന്നില്ല; നിനക്കു പ്രതിഫലം ലഭിക്കുന്നുമില്ല; മറിച്ച് നിന്‍റെ കാമുകന്മാര്‍ക്കു നീ പ്രതിഫലം നല്‌കുന്നു. അതാണ് നിനക്കുള്ള വ്യത്യാസം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
Malayalam 1992 MBSI
നിന്റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വ്യത്യാസം ഉണ്ട്; നിന്റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയാകുന്നു ചെയ്യുന്നത്; അതിലാകുന്നു വ്യത്യാസം ഉള്ളത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ട്; നിന്റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നത്; അതിലാകുന്നു വൈപരീത്യം ഉള്ളത്.
Malayalam Bible POC-ML 2013
വ്യഭിചാരത്തിന്‍െറ കാര്യത്തില്‍ നീ മറ്റു സ്‌ത്രീകളില്‍നിന്നു വ്യത്യസ്‌തയാണ്. ആരും വ്യഭിചാരത്തിനായി നിന്നെ ക്‌ഷണിച്ചില്ല. നീ അങ്ങോട്ടു പ്രതിഫലം നല്‍കുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണ് നിനക്കുള്ള വ്യത്യാസം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു.