Ezekiel 16:37 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകരെയും നീ പ്രേമിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും തന്നെ ഞാന്‍ എല്ലാ ദിക്കില്‍നിന്നും നിനക്കെതിരെ ഒരുമിച്ചുകൂട്ടും. അവരുടെ മുമ്പില്‍ ഞാന്‍ നിന്‍റെ നഗ്നത അനാവൃതമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
Malayalam 1992 MBSI
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പില്‍ അനാവൃതമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ രമിച്ച നിന്‍റെ സകല ജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്‍റെ നഗ്നതയൊക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
Malayalam Bible POC-ML 2013
അതിനാല്‍ നിന്നോടൊപ്പം രമി ച്ചഎല്ലാ കാമുകന്‍മാരെയും, നീ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും, ഞാന്‍ ഒരുമിച്ചുകൂട്ടും. അവര്‍ കാണേണ്ടതിന് അവരെ നിനക്കുചുറ്റും ഒരുമിച്ചുകൂട്ടി അവരുടെ മുമ്പില്‍ നിന്‍െറ നഗ്‌നത ഞാന്‍ അനാവരണം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും.