Ezekiel 16:39 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ കാമുകന്മാരുടെ കൈയില്‍ ഞാന്‍ നിന്നെ ഏല്പിക്കും. വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി നീ നിര്‍മിച്ച മണ്ഡപങ്ങള്‍ അവര്‍ പൊളിച്ചു കളയുകയും ഇടിച്ചു നിരത്തുകയും ചെയ്യും. അവര്‍ നിന്‍റെ വസ്ത്രങ്ങള്‍ ഉരിയുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്ത് നിന്നെ നഗ്നയാക്കി ഉപേക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Malayalam 1992 MBSI
ഞാന്‍ നിന്നെ അവരുടെ കയ്യില്‍ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവര്‍ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ച്, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്റെ വസ്ത്രം അഴിച്ച് ആഭരണങ്ങൾ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവര്‍ നിന്റെ കമാനം പൊളിച്ച്, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും; അവര്‍ നിന്റെ വസ്ത്രം അഴിച്ച് ആഭരണങ്ങളെ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Malayalam Bible POC-ML 2013
ഞാന്‍ നിന്നെ നിന്‍െറ കാമുകന്‍മാരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിന്‍െറ ഭദ്രപീഠങ്ങള്‍ തട്ടിത്തകര്‍ക്കുകയും ഉന്നതമണ്‍ഡപങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്യും. നിന്‍െറ വസ്‌ത്രങ്ങള്‍ അവര്‍ ഉരിഞ്ഞുകളയും. ആഭരണങ്ങള്‍ അവര്‍ അപഹരിക്കും. അവര്‍ നിന്നെ നഗ്‌നയും അനാവൃതയുമായി ഉപേക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും.