Ezekiel 16:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിന്‍റെ വീടുകള്‍ക്കു തീ വയ്‍ക്കും. അനേകം സ്ത്രീകള് കാണ്‍കെ നിന്‍റെമേലുള്ള ശിക്ഷാവിധി നടത്തും. നിന്‍റെ വേശ്യാവൃത്തിക്കു ഞാന്‍ വിരാമം ഇടും. നീ ഇനി കാമുകന്മാര്‍ക്കു പ്രതിഫലം നല്‌കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കയില്ല.
Malayalam 1992 MBSI
അവര്‍ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള് കാണ്‍കെ നിന്റെമേല്‍ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നിന്റെ വീടുകളെ തീവച്ചു ചുട്ടുകളയും; അനേകം സ്ത്രീകളുടെ കണ്മുമ്പിൽ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിന്റെ വീടുകളെ തീ വച്ചു ചുട്ടുകളയും; അനേകം സ്ത്രീകള് കാണ്‍കെ നിന്‍റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.
Malayalam Bible POC-ML 2013
നിന്‍െറ ഭവനങ്ങള്‍ അവര്‍ അഗ്‌നിക്കിരയാക്കും. അനേകം സ്‌ത്രീകളുടെ കണ്‍മുമ്പില്‍വച്ച് നിന്‍െറ മേല്‍ അവര്‍ ശിക്‌ഷാവിധി നടപ്പിലാക്കും. നിന്‍െറ വ്യഭിചാരം ഞാന്‍ അവസാനിപ്പിക്കും. നീ ഇനി ആര്‍ക്കും പ്രതിഫലം നല്‍കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല.