Ezekiel 16:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ജ്യേഷ്ഠസഹോദരി ശമര്യ തന്‍റെ പുത്രികളോടൊത്തു നിന്‍റെ വടക്കുവശത്തും ഇളയ സഹോദരി സൊദോം തന്‍റെ പുത്രികളോടൊത്തു തെക്കുവശത്തും പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
Malayalam 1992 MBSI
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന ശമര്‍യ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന സൊദോം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്ത് തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്ത് തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന ശമര്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന സൊദോം.
Malayalam Bible POC-ML 2013
നിന്‍െറ മൂത്ത സഹോദരി സമരിയാ ആണ്‌. അവള്‍ തന്‍െറ പെണ്‍ മക്കളോടൊത്ത്‌ നിന്‍െറ വടക്കുവശത്തു താമസിച്ചു. നിന്‍െറ ഇളയസഹോദരി സോദോമാണ്‌. അവള്‍ തന്‍െറ പെണ്‍മക്കളോടൊത്ത്‌ നിന്‍െറ തെക്കുവശത്ത്‌ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ജ്യേഷ്ഠസഹോദരി തന്റെ പുത്രിമാരോടൊപ്പം വടക്കുഭാഗത്തു താമസിക്കുന്ന ശമര്യയത്രേ; നിന്റെ ഇളയ സഹോദരി സ്വന്തം പുത്രിമാരോടൊത്ത് തെക്കുഭാഗത്തു വസിക്കുന്ന സൊദോം ആകുന്നു.