Ezekiel 16:47 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അവരെപ്പോലെ ജീവിക്കുകയും അവരുടെ മ്ലേച്ഛതകളെ അനുകരിക്കുകയും ചെയ്തു. എന്നിട്ടും നിനക്കു തൃപ്തിവന്നില്ല. വളരെ ചുരുങ്ങിയ സമയംകൊണ്ട് നീ അവരെക്കാള്‍ കൂടുതല്‍ വഷളായി ജീവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
Malayalam 1992 MBSI
നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവച്ച് നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നു വച്ച് നീ നിന്‍റെ എല്ലാ വഴികളിലും അവരെക്കാള്‍ അധികം വഷളത്തം പ്രവര്‍ത്തിച്ചു.
Malayalam Bible POC-ML 2013
അവരുടെ പാതയില്‍ ചരിച്ചതുകൊണ്ട്‌ നിനക്കു മതിയായില്ല. അവരുടെ മ്ലേച്ഛതകള്‍ കൊണ്ടു നിനക്കു തൃപ്‌തിവന്നില്ല. അതൊക്കെ നിസ്‌സാരമെന്ന ഭാവത്തില്‍ എല്ലാത്തരത്തിലും നീ അവരെക്കാള്‍ വഷളായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അവരുടെ വഴികളിൽ നടക്കുകയും അവരുടെ മ്ലേച്ഛതകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുകയുംമാത്രമല്ല ചെയ്തിരിക്കുന്നത്. പിന്നെയോ, നിന്റെ എല്ലാ നടപ്പുകളിലും അവരെക്കാൾ അത്യന്തം ദുഷിച്ചവിധത്തിൽ ജീവിക്കുകയാണ് ചെയ്തത്.