Ezekiel 16:49 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ധനരെയും അഗതികളെയും സഹായിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
Malayalam 1992 MBSI
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും അമിതഭക്ഷണവും അലസജീവിതവും തന്നെ. അത് അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗര്‍വവും തീന്‍പുളപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരിയായ സോദോമിന്‍െറ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്‌ഷ്യസമൃദ്‌ധിയും സമാധാനവും സ്വസ്‌ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്‌ധനരെയും അഗതികളെയും തുണച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല.