Ezekiel 16:51 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ചെയ്ത പാപങ്ങളുടെ പകുതിപോലും ശമര്യ ചെയ്തില്ല. അവര്‍ ചെയ്തതിനെക്കാള്‍ വളരെയധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തു. നിന്‍റെ മ്ലേച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്‍റെ സഹോദരിമാര്‍ നീതിയുള്ളവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമര്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകളെ വർദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
Malayalam 1992 MBSI
ശമര്‍യ്യയും നിന്റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമര്യയും, നിന്റെ പാപങ്ങളിൽ പകുതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ലേച്ഛതകൾ വർദ്ധിപ്പിച്ച്, നീ ചെയ്തിരിക്കുന്ന സകലമ്ലേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമര്യയും നിന്‍റെ പാപങ്ങളിൽ പാതിയോളം ചെയയ്ക്കിട്ടില്ല; നീ അവരെക്കാള്‍ നിന്‍റെ മ്ലേച്ഛതകളെ വര്‍ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകല മ്ലേച്ഛതകളാലും നിന്‍റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നീ ചെയ്‌ത തിന്‍മയുടെ പകുതിപോലും സമരിയാ ചെയ്‌തില്ല. നീ അവരെക്കാള്‍ കൂടുതല്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. നീ പ്രവര്‍ത്തി ച്ചമ്ലേച്‌ഛതകള്‍ കണക്കിലെടുത്താല്‍ നിന്‍െറ സഹോദരികള്‍ നീതിയുള്ളവരായി തോന്നും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രമല്ല, നിന്റെ സഹോദരിയായ ശമര്യ നീ ചെയ്തതിന്റെ പകുതി പാപംപോലും പ്രവർത്തിച്ചിട്ടില്ല. അവരെക്കാൾ അധികമായി നീ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു. അങ്ങനെ നീ ചെയ്ത എല്ലാ മ്ലേച്ഛതകളുംനിമിത്തം നിന്റെ സഹോദരിമാർ നീതിയുള്ളവരെന്നു തോന്നിക്കാൻ നീ ഇടയാക്കുകയാണു ചെയ്തത്.