Ezekiel 16:52 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സഹോദരിമാരെ നീതിയുള്ളവരാണെന്നു വിധിക്കപ്പെടാന്‍ ഇടയാക്കിയതുകൊണ്ടു നീ അപമാനം സഹിക്കുക; നിന്‍റെ സഹോദരിമാര്‍ ചെയ്തതിനെക്കാള്‍ അധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തതിനാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ലേച്ഛതയായി പ്രവർത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
Malayalam 1992 MBSI
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ളേച്ഛതയായി പ്രവര്‍ത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതില്‍ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്കുക; നീ അവരെക്കാൾ അധികം മ്ലേച്ഛമായി പ്രവർത്തിച്ചിരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലയോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ, നാണിച്ച് നിന്റെ ലജ്ജ വഹിച്ചുകൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്‍റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ലേച്ഛതയായി പ്രവര്‍ത്തിച്ചിരിക്കുന്ന നിന്‍റെ പാപങ്ങളാൽ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്‍റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ച് നിന്‍റെ ലജ്ജ വഹിച്ചുകൊള്‍ക.
Malayalam Bible POC-ML 2013
നിന്‍െറ അവമതി നീ സഹിക്കണം. നിന്‍െറ സഹോദരിമാരെക്കാള്‍ ഏറെ മ്ലേച്ഛതകള്‍ നീ പ്രവര്‍ത്തിച്ചതിനാല്‍ നിന്നോടു തുലനം ചെയ്യുമ്പോള്‍ അവര്‍ നിഷ്‌കളങ്കരായി തോന്നും. ലജ്‌ജിച്ച്‌ അവമാനമേല്‍ക്കുക. എന്തെന്നാല്‍ നിന്‍െറ സഹോദരിമാര്‍ നീതിയുള്ളവരെന്നു തോന്നിക്കാന്‍ നീ ഇടയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ അവരെക്കാൾ മ്ലേച്ഛതയോടെ പാപം ചെയ്യുകമൂലം അവർ നിന്നെക്കാൾ നീതിയുള്ളവരായി കാണപ്പെടുന്നു. അതിനാൽ നിന്റെ സഹോദരിമാർക്കു കൂടുതൽ അനുകൂലമായ ന്യായവിധി നീ നേടിക്കൊടുത്തു. അതേ, നിന്റെ സഹോദരിമാരെ കൂടുതൽ നീതിയുള്ളവരാക്കി പ്രദർശിപ്പിച്ചതിൽ ലജ്ജിതയായി നീ നിന്റെ അപമാനഭാരം വഹിച്ചുകൊൾക.