Ezekiel 16:53 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[53,54] സൊദോമിന്‍റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ മധ്യത്തില്‍ നിന്‍റെ ഐശ്വര്യവും ഞാന്‍ പുനഃസ്ഥാപിക്കും. നീ സ്വന്തം പ്രവൃത്തികളെക്കുറിച്ചു ലജ്ജിക്കുകയും അപമാനം ഏല്‌ക്കുകയും ചെയ്യും. അത് അവര്‍ക്ക് ആശ്വാസമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
Malayalam 1992 MBSI
നീ അവര്‍ക്കും ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അവർക്ക് ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാറ്റിനെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവര്‍ക്ക് ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ച് ലജ്ജിക്കേണ്ടതിനും
Malayalam Bible POC-ML 2013
സോദോമിന്‍െറയും അവളുടെ പുത്രിമാരുടെയും സമരിയായുടെയും അവളുടെ പുത്രിമാരുടെയും സുസ്‌ഥിതി ഞാന്‍ പുനഃസ്‌ഥാപിക്കും. അതോടൊപ്പം അവരുടെ മധ്യേ നിന്‍െറ സുസ്‌ഥിതിയും ഞാന്‍ പുനഃസ്‌ഥാപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നീ അവർക്ക് ആശ്വാസദായകയായി തീർന്നതിലുള്ള നിന്റെ അപമാനം വഹിച്ച് ലജ്ജിതയായി തീരേണ്ടതിനുവേണ്ടി, ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും പ്രവാസത്തിൽനിന്ന് അവരെ തിരികെവരുത്തും. അതോടൊപ്പം ഞാൻ നിന്റെ പ്രവാസികളെയും പുനരുദ്ധരിക്കും.