Ezekiel 16:55 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. അതുപോലെതന്നെ നീയും നിന്‍റെ പുത്രിമാരും പൂര്‍വസ്ഥിതിയെ പ്രാപിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
Malayalam 1992 MBSI
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്‍യ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ്വാവസ്ഥയിലേക്കു മടങ്ങിവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും അവരുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്‍റെ പുത്രിമാരും നിങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരിമാരായ സോദോമും സമരിയായും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്‌ഥിതിയിലേക്കു മടങ്ങിവരും. നീയും നിന്‍െറ പുത്രിമാരും നിങ്ങളുടെ പൂര്‍വ സ്‌ഥതിപ്രാപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൊദോമും അവളുടെ പുത്രിമാരും ശമര്യയും അവരുടെ പുത്രിമാരുമായ നിന്റെ സഹോദരിമാരും അവരുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരോടൊപ്പം നിന്റെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും.