Ezekiel 16:61 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ജ്യേഷ്ഠത്തിയെയും ഇളയസഹോദരിയെയും നീ സ്വീകരിക്കുമ്പോള്‍ നിന്‍റെ പൂര്‍വകാലത്തെ ഓര്‍ത്തു നീ ലജ്ജിക്കും. ഞാന്‍ അവരെ നിനക്ക് ഉടമ്പടിപ്രകാരമല്ലാതെ തന്നെ പുത്രിമാരായി നല്‌കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
Malayalam 1992 MBSI
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍, അന്നു നീ നിന്റെ വഴികളെ ഔര്‍ത്തു നാണിക്കും; ഞാന്‍ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്ന് നീ നിന്റെ വഴികളെ ഓർത്തു ലജ്ജിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍, അന്നു നീ നിന്‍റെ വഴികളെയോര്‍ത്ത് നാണിക്കും; ഞാന്‍ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
Malayalam Bible POC-ML 2013
നിന്‍െറ പ്രവൃത്തികള്‍ അപ്പോള്‍ നീ ഓര്‍മിക്കും. നിന്‍െറ മൂത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാന്‍ പുത്രിമാരായി നല്‍കും. അവരെ സ്വീകരിക്കുമ്പോള്‍ നീ ലജ്‌ജിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ജ്യേഷ്ഠസഹോദരിയെയും ഇളയ സഹോദരിയെയും നീ കണ്ടുമുട്ടുമ്പോൾ, നീ നിന്റെ വഴികൾ ഓർത്ത് ലജ്ജിതയായിത്തീരും. ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; ഞാൻ നിന്നോടുചെയ്ത ഉടമ്പടിപ്രകാരം അല്ലതാനും.