Ezekiel 17:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു പറിച്ചുനട്ടാല്‍ തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റ് അടിക്കുമ്പോള്‍ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തില്‍ത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.
Malayalam 1992 MBSI
അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കന്‍ കാറ്റു തട്ടുമ്പോള്‍ അതു തീരെ വാടിപ്പോകയില്ലയോ? വളര്‍ന്ന തടത്തില്‍ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് നട്ടിരിക്കുന്നു സത്യം; അത് തഴയ്ക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അത് വേഗം വാടിപ്പോകുകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ പറയുക”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കന്‍കാറ്റു തട്ടുമ്പോള്‍ അതു തീരെ വാടിപ്പോകയില്ലയോ? വളര്‍ന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.
Malayalam Bible POC-ML 2013
പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ അതു നിശ്‌ശേഷം നശിച്ചുപോവുകയില്ലേ? വളരുന്നതടത്തില്‍ത്തന്നെ നിന്ന്‌ അതു കരിഞ്ഞുപോവുകയില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ”