Ezekiel 17:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജ്യം വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും തന്നോടുള്ള ഉടമ്പടി നിലനിര്‍ത്താനും വേണ്ടി ബാബിലോണ്‍രാജാവ് അവിടെയുണ്ടായിരുന്ന ബലശാലികളെ പിടിച്ചുകൊണ്ടുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
Malayalam 1992 MBSI
രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജ്യം തന്നത്താൻ ഉയർത്താതെ താണിരുന്ന് അവന്റെ ഉടമ്പടി പ്രമാണിച്ച് നിലനിന്നുപോരേണ്ടതിന് അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്ന് അവന്‍റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്, അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
Malayalam Bible POC-ML 2013
അവനുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്‌തു. സ്വയം ഉയരാനാവാത്തവിധം രാജ്യം ദുര്‍ബലമാകാനും അവന്‍െറ ഉടമ്പടി പാലിച്ചുകൊണ്ടു മാത്രം നിലനില്‍ക്കാനുമായി അവന്‍ അവിടത്തെ പ്രബ ലന്‍മാരെ പിടിച്ചുകൊണ്ടുപോയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ലാത്തവിധത്തിൽ രാജ്യം അധഃപതിക്കുകയും അദ്ദേഹവുമായി ഏർപ്പെട്ട കരാർ അനുസരിച്ചുമാത്രം കഷ്ടിച്ചു മുന്നോട്ടു പോകും എന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്തു.