Ezekiel 17:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫറവോരാജാവിനും അദ്ദേഹത്തിന്‍റെ സുശക്തമായ സൈന്യത്തിനും അയാളെ സഹായിക്കാന്‍ കഴിയുകയില്ല. കാരണം ബാബിലോണ്യര്‍ കിടങ്ങുകള്‍ കുഴിച്ചും കൊത്തളങ്ങള്‍ നിര്‍മിച്ചും നിരവധി ജനങ്ങളെ വധിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല.
Malayalam 1992 MBSI
ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തില്‍ ഒന്നും പ്രവര്‍ത്തിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അസംഖ്യം ജനത്തെ നശിപ്പിച്ചുകളയുവാൻ തക്കവിധം അവർ ഉപരോധം ഏർപ്പെടുത്തി, കോട്ട പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടി അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടുംകൂടെ അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവര്‍ത്തിക്കയില്ല.
Malayalam Bible POC-ML 2013
വളരെപ്പേരെ നശിപ്പിക്കാന്‍ കോട്ടകെട്ടി ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ഫറവോയുടെ ശക്‌തമായ സൈന്യവും സന്നാഹങ്ങളും അവനെയുദ്‌ധത്തില്‍ സഹായിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അസംഖ്യംപേരെ നശിപ്പിക്കാൻവേണ്ടി അവൻ ഉപരോധക്കോട്ട പണിത് ചുറ്റും മൺകൂനകൾ ഉയർത്തപ്പെടുമ്പോൾ, ഫറവോന് അദ്ദേഹത്തിന്റെ പ്രബലസൈന്യവും വലിയ കവർച്ചക്കൂട്ടവുംകൊണ്ട് യുദ്ധത്തിൽ ഒരു പ്രയോജനവും ഉണ്ടാകുകയില്ല.