Ezekiel 17:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഞാന്‍ ഉയരമുള്ള ഒരു ദേവദാരുവിന്‍റെ തലപ്പത്തുനിന്ന് ഒരു കൊമ്പു മുറിച്ച് അതിന്‍റെ ഇളംചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ ഒരു പര്‍വതത്തിന്‍റെ ഉച്ചിയില്‍ നടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പർവ്വതത്തിൽ നടും.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാന്‍ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പര്‍വ്വതത്തില്‍ നടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്ത് നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്തു നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്നു ഞാന്‍ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായുള്ള ഒരു പര്‍വതത്തിൽ നടും.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്‍െറ മുകളില്‍നിന്ന്‌ ഒരു കൊമ്പെടുത്ത്‌ ഞാന്‍ നടും. അതിന്‍െറ ഇളം ചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത്‌ ഉന്നതമായ പര്‍വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ദേവദാരുവിൽനിന്ന് അതിന്റെ അഗ്രത്തിലുള്ള ഒരു ചിനപ്പ് എടുത്ത് ഞാൻ നടും; അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽനിന്ന് ഒരു ഇളംചില്ല ഞാൻ ഒടിച്ച് അതു വളരെ ഉയരമുള്ള ഒരു പർവതത്തിൽ നടും.