Ezekiel 17:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍തന്നെ ഞാനതു നടും. അതു ശാഖകള്‍ നീട്ടി ഫലം കായ്‍ക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. അതിന്‍റെ തണലില്‍ എല്ലാവിധ മൃഗങ്ങളും പാര്‍ക്കും. എല്ലായിനം പക്ഷികളും അതിന്‍റെ ശിഖരങ്ങളില്‍ കൂടുകെട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
Malayalam 1992 MBSI
യിസ്രായേലിന്റെ ഉയര്‍ന്ന പര്‍വ്വതത്തില്‍ ഞാന്‍ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴില്‍ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ നിഴലില്‍ അവ വസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അത് നടും; അത് കൊമ്പുകളെ പുറപ്പെടുവിച്ച് ഫലം കായിച്ച് ഭംഗിയുള്ള ഒരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികൾ പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍റെ ഉയര്‍ന്ന പര്‍വതത്തിൽ ഞാന്‍ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളൊരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
Malayalam Bible POC-ML 2013
ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍ത്തന്നെ ഞാന്‍ അതു നടും. അത് ശാഖകള്‍ വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്‍െറ കീഴില്‍ വസിക്കും. അതിന്‍െറ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് ശാഖകൾ വീശി ഫലം കായ്ക്കേണ്ടതിന് ഇസ്രായേലിന്റെ ഉന്നതഗിരിയിൽ ഞാൻ അതിനെ നടും. അതു മനോഹരമായ ഒരു ദേവദാരുവായിത്തീരും. എല്ലാത്തരം പക്ഷികളും അതിൽ കൂടുവെക്കും; അതിന്റെ ശാഖകളുടെ തണലിൽ അവ പാർക്കും.