Ezekiel 17:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണില്‍ ധാരാളം വെള്ളമുള്ള ജലാശയത്തിനരികില്‍ അലരിത്തൈ നടുന്നതുപോലെ നട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
Malayalam 1992 MBSI
അവന്‍ ദേശത്തിലെ തൈകളില്‍ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവന്‍ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദേശത്തെ തൈകളിൽ ഒന്നെടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അത് ധാരാളം വെള്ളമുള്ള സ്ഥലത്ത് കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദേശത്തിലെ തൈകളിൽ ഒന്ന് എടുത്ത് ഒരു വിളനിലത്തു നട്ടു; അവന്‍ അതിനെ വളരെ വെള്ളത്തിനരികെ കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.
Malayalam Bible POC-ML 2013
അവന്‍ ആ ദേശത്തെ ഒരു വിത്തെടുത്തു ഫലഭൂയിഷ്‌ഠമായ മണ്ണില്‍, നിറഞ്ഞജലാശയത്തിനരികില്‍ അരളിയുടെ കമ്പു നടുന്നതുപോലെ നട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു.