Ezekiel 17:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു. അവന്‍ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്‍റെ ശാഖകള്‍ കഴുകന്‍റെ നേരേ നീട്ടുകയും അതിന്‍റെ തടത്തില്‍ നിന്നു വേരുകള്‍ അവന്‍റെ നേര്‍ക്കു തിരിച്ചുവിടുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.
Malayalam 1992 MBSI
എന്നാല്‍ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു; അവന്‍ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തില്‍നിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ വലിയ ചിറകും വളരെ തൂവലും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്ന് വേരുകളെ അവന്റെ നേരെ തിരിച്ച് കൊമ്പുകളെ അവന്റെ നേരെ നീട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു; അവന്‍ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്‍റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി.
Malayalam Bible POC-ML 2013
വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള മറ്റൊരു കഴുകനും ഉണ്ടായിരുന്നു. തന്നെ അവന്‍ നനയ്‌ക്കുമെന്നു കരുതി മുന്തിരിച്ചെടി അവന്‍െറ നേരേ ശാഖകള്‍ നീട്ടുകയും വേരുകള്‍ അവന്‍െറ നേരേ തിരിച്ചുവിടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി.