Ezekiel 18:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്ടന്‍ താന്‍ ചെയ്തിട്ടുള്ള പാപകര്‍മങ്ങളില്‍നിന്നു പിന്തിരിയുകയും എന്‍റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ നിശ്ചയമായും ജീവിക്കും. അവന്‍ മരിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
Malayalam 1992 MBSI
എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞ് എന്‍റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.
Malayalam Bible POC-ML 2013
എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്‌ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്‍െറ കല്‍പനകള്‍ അനുസരിക്കുകയും നീതിയുംന്യായവും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.