Ezekiel 18:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നീതിമാന്‍ അപഥസഞ്ചാരം ചെയ്യുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ദുഷ്ടന്‍ ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള സല്‍പ്രവൃത്തികള്‍ ഒന്നുംതന്നെ ഓര്‍മിക്കപ്പെടുകയില്ല; അവന്‍ ചെയ്ത ദ്രോഹവും പാപവും മൂലം അവന്‍ മരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകലമ്ലേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.
Malayalam 1992 MBSI
എന്നാല്‍ നീതിമാന്‍ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന്‍ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കില്‍, അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന്‍ ചെയ്ത ദ്രോഹത്താലും അവന്‍ ചെയ്ത പാപത്താലും അവന്‍ മരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേടു പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകല മ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന്‍ ചെയ്യുന്ന സകല മ്ലേച്ഛതകളെയും പോലെ ചെയ്യുന്നുവെങ്കിൽ, അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന്‍ ചെയ്ത ദ്രോഹത്താലും അവന്‍ ചെയ്ത പാപത്താലും അവന്‍ മരിക്കും.
Malayalam Bible POC-ML 2013
നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ച്‌ തിന്‍മ പ്രവര്‍ത്തിക്കുകയും, ദുഷ്‌ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്‌തിട്ടുള്ള നീതിപൂര്‍വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്‍െറ അവിശ്വസ്‌ത തയും പാപവുംമൂലം അവന്‍ മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും.