Ezekiel 19:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്‍റെ കായ്കള്‍ കൊഴിഞ്ഞു. അതിന്‍റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു.
Malayalam 1992 MBSI
എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍കാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്‍റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞ് ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ്‌ അതിനെ ഉണക്കി. അതിന്‍െറ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്‍െറ ബലമേറിയ കൊമ്പുകള്‍ ഉണങ്ങിപ്പോയി. അഗ്‌നി അവയെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു; അതിനെ നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു, അതിലെ കായ്കൾ ഉതിർന്നുപോയി. അതിന്റെ ബലമേറിയ കൊമ്പുകൾ ഉണങ്ങിപ്പോയി, അഗ്നി അതിനെ ദഹിപ്പിച്ചുകളഞ്ഞു.