Ezekiel 19:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവനെ കാത്തിരുന്ന അവളുടെ ആശയറ്റു, പിന്നീട് അവള്‍ തന്‍റെ മറ്റൊരു കുട്ടിയെ യുവസിംഹമായി വളര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
Malayalam 1992 MBSI
എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവള്‍ താന്‍ വച്ചുകൊണ്ടിരുന്ന ആശയ്ക്കു ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
Malayalam Bible POC-ML 2013
കാത്തിരുന്നു പ്രതീക്‌ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെയുവസിംഹമായി വളര്‍ത്തിയെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘അവൾ തന്റെ ആഗ്രഹത്തിനു ഭംഗം സംഭവിച്ചതുകണ്ട് തന്റെ സിംഹക്കുട്ടികളിൽ മറ്റൊന്നിനെ വളർത്തി ശക്തനായ ഒരു സിംഹമാക്കിമാറ്റി.