Ezekiel 19:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവനെ കൊളുത്തില്‍ കുടുക്കി കൂട്ടിലാക്കി ബാബിലോണ്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി. ഇസ്രായേല്‍ഗിരികളില്‍ അവന്‍റെ ശബ്ദം ഇനി കേള്‍ക്കാതിരിക്കാന്‍ അവര്‍ അവനെ ബന്ധനസ്ഥനാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
Malayalam 1992 MBSI
അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്‍റെ നാദം യിസ്രായേൽപര്‍വതങ്ങളിൽ കേള്‍ക്കാതെയിരിക്കേണ്ടതിന് അവര്‍ അവനെ ദുര്‍ഗങ്ങളിൽ കൊണ്ടുപോയി.
Malayalam Bible POC-ML 2013
കൊളുത്തുകളിട്ടു കൂട്ടിലടച്ച്‌ അവര്‍ അവനെ ബാബിലോണ്‍രാജാവിന്‍െറ അടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍ മലകളില്‍ അവന്‍െറ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി അവനെ അവര്‍ തുറുങ്കിലടച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി; അവനെ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇസ്രായേൽ പർവതങ്ങളിൽ അവന്റെ ഗർജനം ഇനി കേൾക്കാതിരിക്കേണ്ടതിന് അവർ അവനെ കാരാഗൃഹത്തിൽ അടച്ചു.