Ezekiel 20:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാസത്തിന്‍റെ ഏഴാം വര്‍ഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളില്‍ ചിലര്‍ സര്‍വേശ്വരന്‍റെ ഹിതം ആരായാന്‍ എന്‍റെ മുമ്പില്‍ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
Malayalam 1992 MBSI
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്നു എന്റെ മുമ്പില്‍ ഇരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിക്കുവാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏഴാം ആണ്ട് അഞ്ചാം മാസംപത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.
Malayalam Bible POC-ML 2013
ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരില്‍ ചിലര്‍ കര്‍ത്താവിന്‍െറ ഹിതം ആരായാന്‍ എന്‍െറ മുമ്പില്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴാംവർഷം അഞ്ചാംമാസം പത്താംതീയതി ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ ചിലർ യഹോവയോട് അരുളപ്പാടു ചോദിക്കുന്നതിനായി വന്ന് എന്റെമുമ്പിൽ ഇരുന്നു.