Ezekiel 20:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ സര്‍വേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവര്‍ അറിയാന്‍ അവര്‍ക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്‍റെ ശബത്തുകള്‍ അവര്‍ക്കു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.
Malayalam 1992 MBSI
ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവര്‍ അറിയേണ്ടതിന്നു എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ’ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും മദ്ധ്യത്തിൽ അടയാളമായിരിക്കുവാൻ തക്കവിധം ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവര്‍ അറിയേണ്ടതിന് എനിക്കും അവര്‍ക്കും ഇടയിൽ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കു കൊടുത്തു.
Malayalam Bible POC-ML 2013
തങ്ങളെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവ് ഞാനാണെന്ന് അവര്‍ അറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എന്‍െറ സാബത്തുകളും ഞാന്‍ അവര്‍ക്കു നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രമല്ല, എനിക്കും അവർക്കും മധ്യേ ഒരു ചിഹ്നമായിരിക്കേണ്ടതിനും ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്ന് അവർ അറിയുന്നതിനുംവേണ്ടി ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൽപ്പിച്ചുകൊടുത്തു.