Ezekiel 20:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
Malayalam 1992 MBSI
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയില്‍വെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എങ്കിലും അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവച്ച് അവരെ നശിപ്പിച്ചുകളയുകയും ചെയ്യാതിരിക്കത്തക്കവിധം എനിക്ക് അവരോടു സഹതാപം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽ വച്ച് അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്ക് അവരോട് അയ്യോഭാവം തോന്നി.
Malayalam Bible POC-ML 2013
എന്നിട്ടും ഞാന്‍ അവരെ കാരുണ്യപൂര്‍വം വീക്‌ഷിച്ചു. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ നിശ്‌ശേഷം സംഹരിക്കുകയോ ചെയ്‌തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും എനിക്ക് അവരോടു സഹതാപം തോന്നിയതുകൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവെച്ച് അവരെ നാമാവശേഷമാക്കുകയും ചെയ്യാതിരുന്നു.