Ezekiel 20:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എന്‍റെ ചട്ടങ്ങള്‍ അനുസരിക്കുകയോ, എന്‍റെ കല്പനകള്‍ പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. അവര്‍ എന്‍റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോള്‍ മരുഭൂമിയില്‍വച്ച് എന്‍റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വീണ്ടും ചിന്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
എന്നാല്‍ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; അവര്‍ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും’; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്‍റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും; അവര്‍ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാന്‍: മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്‍റെ കോപം അവരിൽ നിവര്‍ത്തിക്കും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
എന്നാല്‍, അവരുടെ മക്കളും എന്നെ ധിക്കരിച്ചു. അവര്‍ എന്‍െറ കല്‍പനകള്‍ അനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യന്‍ പാലിക്കേണ്ട എന്‍െറ പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ശ്രദ്‌ധ വച്ചില്ല. അവര്‍ എന്‍െറ സാബത്തുകള്‍ അശുദ്‌ധമാക്കി. മരുഭൂമിയില്‍വച്ചുതന്നെ എന്‍െറ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ മേല്‍ എന്‍െറ കോപം പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വിചാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘എന്നാൽ അവരുടെ മക്കളും എനിക്കെതിരേ മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കുകയോ, “അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും,” എന്നു ഞാൻ പ്രഖ്യാപനംചെയ്തിരുന്ന എന്റെ നിയമങ്ങൾ പ്രമാണിക്കാൻ മനസ്സുവെക്കുകയോ ചെയ്തില്ല. അവർ എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കി. അതിനാൽ മരുഭൂമിയിൽവെച്ച് അവർക്കെതിരേ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും എന്റെ കോപം അവരുടെമേൽ നിവർത്തിക്കണമെന്നും അരുളിച്ചെയ്തു.