Ezekiel 20:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളുടെ മധ്യത്തില്‍നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശങ്ങളില്‍ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ സുഗന്ധധൂപം പോലെ ഞാന്‍ നിങ്ങളെ കൈക്കൊള്ളും. ജനതകള്‍ കാണ്‍കെ എന്‍റെ വിശുദ്ധി നിങ്ങളുടെ ഇടയില്‍ ഞാന്‍ വെളിപ്പെടുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
Malayalam 1992 MBSI
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളില്‍ നിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളില്‍ വിശുദ്ധീകരിക്കപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജനതകൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
Malayalam Bible POC-ML 2013
നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശത്തുനിന്നു നിങ്ങളെ ഒരുമിച്ചു കൂട്ടുകയും ജനതകളുടെ ഇടയില്‍ നിന്നു നിങ്ങളെ പുറത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ നിങ്ങളെ സുഗന്‌ധധൂപംപോലെ ഞാന്‍ സ്വീകരിക്കും. ജനതകള്‍ കാണ്‍കേ നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്‍െറ വിശുദ്‌ധി വെളിപ്പെടുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളെ ജനതകളിൽനിന്നു തിരികെ വരുത്തുകയും നിങ്ങൾ ചിതറിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യുമ്പോൾ സുഗന്ധധൂപമായി നിങ്ങളെ കൈക്കൊള്ളും. രാഷ്ട്രങ്ങൾ കാൺകെ ഞാൻ നിങ്ങളിലൂടെ പരിശുദ്ധൻ എന്നു തെളിയിക്കപ്പെടും.