Ezekiel 20:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാന്‍ തിരഞ്ഞെടുത്ത ദിവസം ഞാന്‍ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സര്‍വേശ്വരനായ കര്‍ത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാന്‍ എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയർത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവര്‍ക്കും വെളിപ്പെടുത്തിയ നാളില്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയര്‍ത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്ത്, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യംചെയ്ത്, ഈജിപ്റ്റിൽവച്ച് എന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തിയ നാളിൽ: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു” എന്ന് കൈ ഉയർത്തിക്കൊണ്ട് അവരോട് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്‍റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു മിസ്രയീംദേശത്തുവച്ച് എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തിയ നാളിൽ: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്ന് കൈ ഉയര്‍ത്തിയുംകൊണ്ട് അവരോട് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ഞാന്‍ ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം യാക്കോബു ഭവനത്തിലെ സന്തതിയോടു ശപഥം ചെയ്‌തു. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌ എന്നു ശപഥം ചെയ്‌തുകൊണ്ട്‌ ഈജിപ്‌തില്‍വച്ചു ഞാന്‍ അവര്‍ക്ക്‌ എന്നെ വെളിപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേലിനെ തെരഞ്ഞെടുത്ത ദിവസംതന്നെ, യാക്കോബ് ഗൃഹത്തിലെ സന്തതികളോടു കൈയുയർത്തി ശപഥംചെയ്ത് ഈജിപ്റ്റുദേശത്തുവെച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയിരുന്നു. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു,” എന്ന് കൈയുയർത്തി അവരോട് അരുളിച്ചെയ്തു.