Ezekiel 21:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യപുത്രാ, നീ കരയുകയും മുറവിളികൂട്ടുകയും ചെയ്യുക. കാരണം അത് എന്‍റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാര്‍ക്കും നേരെ പ്രയോഗിക്കാനുള്ളതാണ്. എന്‍റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയായിത്തീരും. അതുകൊണ്ട് നീ മാറത്തടിച്ചു കരയുക,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
Malayalam 1992 MBSI
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവര്‍ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാല്‍ നീ തുടയില്‍ അടിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും; അവർ എന്റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരുടെമേലും വരും അവര്‍ എന്റെ ജനത്തോടുകൂടെ വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്‍െറ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്‍െറ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക, അത് എന്റെ ജനത്തിന്മേൽ, ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും. അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക.