Ezekiel 21:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതുകൊണ്ട്, മനുഷ്യപുത്രാ, നീ പ്രവചിക്കുക, കൈകൊട്ടുക. വാള്‍ തുടര്‍ച്ചയായി അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന സംഹാര ഖഡ്ഗമാണിത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
Malayalam 1992 MBSI
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാള്‍ അവരെ ചുറ്റുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നെ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്‍റെ വലിയ വാള്‍ അവരെ ചുറ്റുന്നു.
Malayalam Bible POC-ML 2013
മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്‌ഗം വീണ്ടും വീണ്ടും അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന കൊലവാളാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീയോ മനുഷ്യപുത്രാ, പ്രവചിക്കുക, നിന്റെ കൈകൾ കൂട്ടിയടിക്കുക. വാൾ, നിഹതന്മാരുടെ വാൾതന്നെ, രണ്ടുപ്രാവശ്യം വെട്ടട്ടെ, അല്ലാ മൂന്നുപ്രാവശ്യംതന്നെ. അതു സംഹാരത്തിന്റെ വാൾ— മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു.