Ezekiel 21:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ഹൃദയം ഉരുകാനും അനേകം ആളുകള്‍ നിപതിക്കുവാനും എല്ലാ കവാടങ്ങളിലും ഞാന്‍ ആ വാള്‍ സ്ഥാപിച്ചിരിക്കുന്നു. ഇടിമിന്നല്‍പോലെ അതു തിളങ്ങുന്നു. സംഹാരത്തിനുവേണ്ടി അതു തേച്ചുമിനുക്കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻമുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരില്‍ പട്ടുപോയവര്‍ പെരുകേണ്ടതിന്നും ഞാന്‍ വാളിന്‍ മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നല്‍പോലെയിരിക്കുന്നു; അതു കുലെക്കായി കൂര്‍പ്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിന്റെ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവര്‍ പെരുകേണ്ടതിനും ഞാന്‍ വാളിന്‍മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരേ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂര്‍പ്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അവരുടെ ധൈര്യം കെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനും വേണ്ടി ഓരോ കവാടത്തിലും ഞാന്‍ സ്‌ഥാപിച്ചിരിക്കുന്ന വാളാണത്. ഇടിവാള്‍പോലെ തിളങ്ങുന്നതിന് മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതും ആണ് അത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു, അവരുടെ എല്ലാ കവാടങ്ങളിലും. നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.