Ezekiel 21:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ രോഷം ഞാന്‍ നിന്‍റെമേല്‍ പകരും. എന്‍റെ ക്രോധാഗ്നി നിന്‍റെമേല്‍ ജ്വലിക്കും. ഞാന്‍ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയില്‍ ഏല്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
Malayalam 1992 MBSI
ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു എന്റെ കോപാഗ്നി നിന്റെമേല്‍ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യില്‍ നിന്നെ ഏല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്റെ ക്രോധം നിന്‍റെമേൽ പകര്‍ന്ന് എന്‍റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.
Malayalam Bible POC-ML 2013
എന്‍െറ രോഷം ഞാന്‍ നിന്‍െറ മേല്‍ ചൊരിയും. എന്‍െറ ക്രോധാഗ്‌നിജ്വാലകള്‍ നിന്‍െറ മേല്‍ വീശും. നിഷ്‌ഠുരന്‍മാരായ സംഹാരവിദഗ്‌ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും; സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.