Ezekiel 21:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ പറയണം; കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത നിമിത്തം തന്നെ, അതു കേള്‍ക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും; എല്ലാ കരങ്ങളും ദുര്‍ബലമാകും; എല്ലാ മനസ്സുകളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്‍ക്കും. ഇതാ അതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതു നിറവേറ്റുകതന്നെ ചെയ്യും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
എന്തിന്നു നെടുവീര്‍പ്പിടുന്നു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ ഉത്തരം പറയേണ്ടതുഒരു വര്‍ത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോള്‍ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘എന്തിന് നെടുവീർപ്പിടുന്നു’ എന്ന് അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ഒരു വര്‍ത്തമാനം നിമിത്തം തന്നെ; അതു സംഭവിക്കുമ്പോള്‍ സകല ഹൃദയവും ഉരുകിപ്പോകും, എല്ലാ കൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും, എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
നീ എന്തിനാണ്‌ നെടുവീര്‍പ്പി ടുന്നതെന്ന്‌ അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണ്‌; അത്‌ ശ്രവിക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും. എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാ മനസ്‌സുകളും തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്‌ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”