Ezekiel 22:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക”. രക്തപാതകം നടത്തി ന്യായവിധിദിവസം ആസന്നമാക്കയും വിഗ്രഹങ്ങള്‍ നിര്‍മിച്ച് സ്വയം മലിനയാകുകയും ചെയ്ത നഗരമേ!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
Malayalam 1992 MBSI
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ കാലം വരുവന്‍ തക്കവണ്ണം നിന്റെ നടുവില്‍ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കാലം വരുവാൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞ് നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ കാലം വരുവാന്‍ തക്കവണ്ണം നിന്‍റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
Malayalam Bible POC-ML 2013
നീ അവളോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, രക്‌തച്ചൊരിച്ചില്‍ നടത്തി തന്‍െറ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മിച്ചു തന്നത്താന്‍ അശുദ്‌ധയാക്കുകയും ചെയ്യുന്ന നഗരമേ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഇപ്രകാരം പറയണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ നടുവിൽ രക്തം ചൊരിഞ്ഞും വിഗ്രഹങ്ങളുണ്ടാക്കി നിന്നെത്തന്നെ മ്ലേച്ഛയാക്കി സ്വന്തം വിനാശം നിന്റെമേൽ സ്വയം ക്ഷണിച്ചുവരുത്തുന്ന നഗരമേ,