Ezekiel 22:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരിയും നീ നിര്‍മിച്ച വിഗ്രഹങ്ങളാല്‍ നീ മലിനയും ആയിത്തീര്‍ന്നിരിക്കുന്നു. നിന്‍റെ ദിനം, നിന്‍റെ ആയുസ്സിന്‍റെ അന്ത്യം ആസന്നമായിരിക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാപാത്രവും രാജ്യങ്ങള്‍ക്കെല്ലാം പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Malayalam 1992 MBSI
നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരത്തിയായ്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല്‍ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകലദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരിയായിത്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ട് ഞാൻ നിന്നെ ജനതകൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായിത്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകല ദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
നീ ചൊരിഞ്ഞരക്‌തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മിച്ചവിഗ്രഹങ്ങളാല്‍ നീ അശുദ്‌ധയായിരിക്കുന്നു. നിന്‍െറ ദിനം, നിന്‍െറ ആയുസ്‌സിന്‍െറ അവസാനം, നീ തന്നെ വിളിച്ചു വരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്‌ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ചൊരിഞ്ഞ രക്തം മുഖേന നീ കുറ്റവാളിയായിരിക്കുന്നു; നീ നിർമിച്ച വിഗ്രഹങ്ങൾനിമിത്തം നീ മ്ലേച്ഛയായിരിക്കുന്നു. അങ്ങനെ നിന്റെ ദിവസം നീ സമീപസ്ഥമാക്കി; നിന്റെ അന്തിമവർഷങ്ങൾ വന്നെത്തിയിരിക്കുന്നു. തന്മൂലം ഞാൻ നിന്നെ ജനതകൾക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങൾക്കും പരിഹാസവുമാക്കിയിരിക്കുന്നു.