Ezekiel 22:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്നില്‍ നിവസിച്ചിരുന്ന മാതാപിതാക്കളെ അവര്‍ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവര്‍ ദ്രോഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
Malayalam 1992 MBSI
നിന്റെ മദ്ധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്‍വെച്ചു അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്‍റെ മധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
Malayalam Bible POC-ML 2013
നിന്നില്‍, മാതാപിതാക്കന്‍മാര്‍ നിന്‌ദിക്കപ്പെട്ടു; പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രാഹിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നിന്നിൽ വസിച്ചുകൊണ്ട് മാതാപിതാക്കളെ നിന്ദിക്കുന്നു; വിദേശികളെ പീഡിപ്പിക്കുന്നു; അനാഥരെയും വിധവമാരെയും ദ്രോഹിക്കുന്നു.