Ezekiel 23:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളും അസ്സീറിയാക്കാരായ ദേശാധിപതികളെയും സൈന്യാധിപന്മാരെയും പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെയും മോഹിച്ചു. അവര്‍ എല്ലാവരും അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,
Malayalam 1992 MBSI
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും കോമളയുവാക്കന്മാരുമായ, സമീപസ്ഥരായ എല്ലാ അശ്ശൂര്യരെയും അവൾ മോഹിച്ചു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,
Malayalam Bible POC-ML 2013
അസ്‌സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്‌ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞയോദ്‌ധാക്കള്‍, അശ്വാരൂഢരായ യോദ്‌ധാക്കള്‍ എന്നിങ്ങനെ ആരും ആഗ്രഹിക്കുന്നയുവത്തിടമ്പുകളെ അവളും മോഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അശ്ശൂര്യ ദേശാധിപതിമാർ, സൈന്യാധിപന്മാർ, മോടിയിൽ വസ്ത്രംധരിച്ചവർ, യോദ്ധാക്കൾ, കുതിരസവാരിക്കാർ, സുമുഖരായ യുവാക്കൾ എന്നിവരോടായിരുന്നു അവളുടെ കാമാസക്തിജ്വലിച്ചത്.