Ezekiel 23:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കല്ദയദേശത്തു ജനിച്ച ബാബിലോണ്‍കാരായിരുന്നു അവര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
Malayalam 1992 MBSI
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്ക്കാരുടെ രൂപത്തിൽ അരയ്ക്ക് കച്ചകെട്ടി, തലയിൽ തലപ്പാവു ചുറ്റി, പ്രഭുക്കന്മാരെപ്പോലെ കാണപ്പെട്ട പുരുഷന്മാരുടെ ചിത്രങ്ങളെ തന്നെ ചുവരിന്മേൽ വരച്ചിരിക്കുന്നത് അവൾ കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരയ്ക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചയ്ക്ക് ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെത്തന്നെ, ചുവരിന്മേൽ വരച്ചിരിക്കുന്നത് അവള്‍ കണ്ടു.
Malayalam Bible POC-ML 2013
അരപ്പട്ടകൊണ്ട്‌ അരമുറുക്കി, തലയില്‍ വര്‍ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനി ച്ചബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്‍മാരുടെ ചിത്രങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിത്രത്തിൽ വരച്ചിരുന്ന ആ പുരുഷന്മാർ, കൽദയരായ ബാബേൽ സാരഥികളെപ്പോലെ അരപ്പട്ട കെട്ടിയവരും കാറ്റിൽ ഒഴുകുന്ന തലപ്പാവു ധരിച്ചവരുമായിരുന്നു.