Ezekiel 23:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഈജിപ്തുകാര്‍ പ്രേമപൂര്‍വം മാറിടം അമര്‍ത്തുകയും കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്ത യൗവനത്തിലെ ഭോഗാസക്തിയില്‍വീണ്ടും മുഴുകാന്‍ നീ ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
Malayalam 1992 MBSI
ഇങ്ങനെ നിന്റെ യൌവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കര്‍മ്മം നീ തിരിഞ്ഞുനോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം ഈജിപ്റ്റുകാർ നിന്റെ സ്തനാഗ്രങ്ങൾ തലോടിയ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ നിന്‍റെ യൗവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്‍റെ കുചാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കര്‍മം നീ തിരിഞ്ഞുനോക്കി.
Malayalam Bible POC-ML 2013
ഈജിപ്‌തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്‌ത നങ്ങളെ ലാളിക്കുകയും ചെയ്‌ത നിന്‍െറ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഈജിപ്റ്റിൽവെച്ച് നിന്റെ മാറിടം പ്രേമപൂർവം താലോലിക്കപ്പെടുകയും നിന്റെ യൗവനസ്തനങ്ങൾ തലോടപ്പെടുകയുംചെയ്ത യൗവനകാലത്തെ വിഷയലമ്പടത്തം നീ കൊതിച്ചു.